Ongoing News
ഇന്ത്യ-ശ്രീലങ്ക ട്വന്റി20; ലസിത് മലിംഗ കളിക്കില്ല

കൊളംബോ: ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയില്‍ ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ കളിക്കില്ല.
മലിംഗയ്ക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശ്രമം അനുവദിച്ചു. കഴിഞ്ഞയാഴ്ച വ്യക്തിപരമായ കാരണങ്ങളാല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു. ഒക്ടോബറില്‍ പാക്കിസ്ഥാനെതിരെ ട്വന്റി20 കളിച്ച ആറ് പേര്‍ മാത്രമാണ് ഇന്ത്യയ്‌ക്കെതിരായ ട്വന്റി20യില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഡിസംബര്‍ 20നാണ് ട്വന്റി20 പരമ്പര തുടങ്ങുന്നത്. കട്ടക്ക്, ഇന്‍ഡോര്‍, മുംബൈ എന്നിവടങ്ങളിലാണ് ട്വന്റി20 നടക്കുന്നത്.
---- facebook comment plugin here -----