ഗംഗാ നദി പരിസരത്തെ പ്ലാസ്റ്റിക് ഉപയോഗത്തിന് പിഴ

Posted on: December 16, 2017 8:10 am | Last updated: December 15, 2017 at 11:52 pm

ന്യൂഡല്‍ഹി: ഗംഗാ നദി പരിസരത്തെ പ്ലാസ്റ്റിക് ഉപയോഗത്തിനും വില്‍പ്പനക്കും ദേശീയ ഹരിത ട്രിബ്യൂണല്‍ വിലക്ക് ഏര്‍പ്പെടുത്തി.

പ്ലാസ്റ്റിക് നിര്‍മിതമായ കൂടുകള്‍, പാത്രങ്ങള്‍, സ്പൂണുകള്‍ തുടങ്ങിയവയുടെ ഉപയോഗത്തിനും വില്‍പ്പനക്കും വാങ്ങലിനും സംഭരണത്തിനുമാണ് ട്രിബ്യൂണല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഹരിദ്വാറിലെ ഹരി കി പുരി, ഋഷികേശ് മുതല്‍ ഉത്തരകാശി വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വിലക്ക് ലംഘിക്കുന്നവരില്‍ നിന്ന് അയ്യായിരം രൂപ പിഴയീടാക്കും. ഗംഗാ തീരത്ത് പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കള്‍ മൂലമുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കുകയാണ് വിലക്കിന്റെ ലക്ഷ്യം.