ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടി

Posted on: December 15, 2017 11:02 am | Last updated: December 15, 2017 at 6:24 pm

ന്യൂഡല്‍ഹി: ആധാര്‍ ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31 വരെ സുപ്രീംകോടതി സമയം അനുവദിച്ചു. മൊബൈല്‍ പാന്‍,ബാങ്ക് തുടങ്ങിയവയ്ക്കാണ് കൂടുതല്‍ സമയം അനുവദിച്ചത്. സുപ്രീംകോടതി ഭരണ ഘടനാ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

നേരത്തെ ഫെബ്രുവരി ആറ് വരെയായിരുന്നു ഫോണ്‍ കണക്ഷന്‍ ബന്ധിപ്പിക്കാന്‍ സമയപരിധി നിശ്ചയിച്ചിരുന്നത്.

ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിനല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചു.

അതേസമയം ആധാര്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നുണ്ടോയെന്ന വിഷയത്തില്‍ ജനുവരി 17 മുതല്‍ അന്തിമ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.

അതേസമയം പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമില്ല.