റോബര്‍ മുഗാബെ വൈദ്യ പരിശോധനയ്ക്ക് വേണ്ടി സിംഗപ്പൂരിലെത്തി

Posted on: December 15, 2017 10:20 am | Last updated: December 15, 2017 at 2:16 pm

സിംഗപ്പൂര്‍: സിംബാവെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച 97 കാരന്‍ റോബര്‍ മുഗാബെ വൈദ്യ പരിശോധനയ്ക്ക് വേണ്ടി സിംഗപ്പൂരിലെത്തി. കഴിഞ്ഞ മാസം പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ മുഗാബെ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്.

സിംബാവെയില്‍ 37 വര്‍ഷം ഏകാധിപത്യഭരണം നടത്തിയ മുഗാബെ ഭരണകക്ഷിയായ ലാനു പിഎഫ് പാര്‍ട്ടിയും സൈന്യവും എതിരായതോടെ പ്രസിഡന്റ് പദം ഒഴിയുകയായിരുന്നു.