Connect with us

National

ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടുമെന്ന് വിജയ് രൂപാണി

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പാക്കിസ്ഥാനുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം വിവാദമായതിന് പിന്നാലെയാണ് രൂപാണിയുടെ പ്രസ്താവന.

കോണ്‍ഗ്രസ് ജയിച്ചാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടുമെന്ന് ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. ഷായുടെ പ്രസ്താവന ഗുജാറാത്തിലെ അനന്തില്‍ സംസാരിക്കവേ വിജയ് രൂപാനി ആവര്‍ത്തിക്കുകയായിരുന്നു.

“ബിജെപി ജയിച്ചാല്‍ ഗുജറാത്തില്‍ പടക്കം പൊട്ടും. എന്നാല്‍, കോണ്‍ഗ്രസാണ് ജയിക്കുന്നതെങ്കില്‍ പാക്കിസ്ഥാനിലാകും പടക്കം പൊട്ടുക” എന്നായിരുന്നു രൂപാണിയുടെ പ്രസ്താവന.