ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.
ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ശാന്താന ഗൗഡര്‍ എന്നിവരടങ്ങിയ ബഞ്ചാണ് കോമണ്‍ കേസസ് എന്ന സംഘടന നല്‍കിയ ഹരജി തള്ളിയത്.