ദുബൈ സഫാരി പാര്‍ക് നാളെ തുറക്കും

Posted on: December 11, 2017 4:59 pm | Last updated: December 11, 2017 at 4:59 pm

ദുബൈ: ദുബൈയുടെ വിനോദ സഞ്ചാര മേഖലക്കു പൊന്‍തൂവലാകുന്ന സഫാരി പാര്‍ക് നാളെ തുറക്കും. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കുമെന്ന് വിനോദ സൗകര്യ വിഭാഗം മേധാവി ഖാലിദ് അല്‍സുവൈദി അറിയിച്ചു. എല്ലാ ദിവസവും രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രവര്‍ത്തിക്കുക.

ദുബൈയില്‍ ആളുകള്‍ക്ക് ആഹ്ലാദകരമായ അന്തരീക്ഷം ഒരുക്കുന്നതില്‍ സഫാരി പാര്‍ക് മുതല്‍കൂട്ടാവുമെന്നു സുവൈദി പറഞ്ഞു. നൂറു കോടി ദിര്‍ഹം ചെലവു ചെയ്തു വര്‍ഖ അഞ്ചിലാണ് സഫാരി പാര്‍ക് പണിതത്. നൂറുകണക്കിന് മൃഗങ്ങളും പക്ഷികളും ഇവിടെ എത്തിച്ചു. ജുമൈറയിലെ മൃഗശാലയില്‍ നിന്നും ജീവജാലങ്ങളെ നേരത്തെ ഇങ്ങോട്ട് മാറ്റി.