Connect with us

National

വിമാനത്തില്‍ വെച്ച് നടിയെ ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിമാനത്തില്‍ വെച്ച് ബോളിവുഡ് നടിയെ ഉപദ്രവിച്ചയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചദേവ്(39)ആണ് അറസ്റ്റിലായത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ 354ാം വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്.

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് നടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പതിനേഴുകാരിയായ നടിയുടെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. നടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരം ആണ് കേസെടുത്തത്.

എയര്‍ വിസ്താര എയര്‍ലൈനില്‍ വച്ചാണ് നടിക്ക് ദുരനുഭവം നേരിട്ടത്. പിന്‍ സീറ്റില്‍ യാത്ര ചെയ്തിരുന്ന വികാസ് സച്ചദേവ് നടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. തന്നെ ആരും സഹായിച്ചില്ലെന്നും നടി വീഡിയോയില്‍ ആരോപിച്ചിരുന്നു.

---- facebook comment plugin here -----

Latest