Connect with us

Kerala

ഓഖി: ലത്തീന്‍ അതിരൂപതയുടെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്‌

Published

|

Last Updated

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം ഉദ്ഘാടനം ചെയ്യും.
പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്ന് രാവിലെ പ്രകടനം ആരംഭിക്കും.

ഓഖി ദുരന്തത്തില്‍പെട്ട് കാണാതായ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ എത്രയും വേഗം കണ്ടെത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, നഷ്ടം സംഭവിച്ചവര്‍ക്കുള്ള പുനരധിവാസ പാക്കേജ് സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഇനിയും രക്ഷിക്കാന്‍ കഴിയാത്തവിധം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ രക്ഷാപ്രവര്‍ത്തന സംവിധാനമാകെ സ്തംഭിച്ചുനില്‍ക്കുന്നതിലുള്ള പ്രതിഷേധമാണ് ഇതിലൂടെ പ്രകടിപ്പിക്കുക. തുടര്‍ന്നും സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെങ്കില്‍ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലും രാപ്പകല്‍ സമരം ഉള്‍പ്പെടെ നടത്തും. കൂടാതെ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി സെക്രട്ടേറിയറ്റ് ധര്‍ണ നടത്തുമെന്നും അതിരൂപത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Latest