മര്‍ക്‌സ് റൂബി ദക്ഷിണ മേഖല സന്ദേശയാത്രക്ക് ഇന്ന് ജില്ലയില്‍ സമാപനം

Posted on: December 10, 2017 9:59 am | Last updated: December 10, 2017 at 12:09 am
SHARE

പാലക്കാട്: പര്യവേഷണം വൈജ്ഞാനിക മികവ് എന്ന ശീര്‍ഷകത്തില്‍ 2018 ജനുവരി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ റൂബിജൂബിലിയുടെ പ്രചരണാര്‍ഥം സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ തലസ്ഥാന നഗരിയില്‍ നിന്നാരംഭിച്ച ദക്ഷിണമേഖല സന്ദേശ യാത്ര ഇന്ന് ജില്ലയില്‍ പര്യടനം നടത്തും. ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി പട്ടാമ്പി കൊപ്പം തൃത്താല സോണുകളുടെ നേതൃത്വത്തില്‍ കുളപ്പുള്ളിയിലാണ് ആദ്യസ്വീകരണം നല്‍കുക.

കാലത്ത് ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തിയില്‍ സംഘകുടുംബത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് ആദ്യ സ്വീകരണ കേന്ദ്രമായ കുളപ്പുള്ളിയിലേക്ക് ആനയിക്കും. തുടര്‍ന്ന് രാവിലെ പത്തരക്ക് മഞ്ഞക്കുളം സെന്ററില്‍ സ്വീകരണം നല്‍കും. ചിറക്കല്‍ പടിയിലെ സ്വീകരണത്തിന് ശേഷം ജില്ലാ അതിര്‍ത്തിയായ കരിങ്കല്ലത്താന്നിയില്‍ സമാപിക്കും.സന്ദേശയാത്രയുടെ നായകന്‍ സയ്യിദ് ഇബ്രാഹീം ഖലൂല്‍ ബുഖാരി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബീദ് തങ്ങള്‍ മലേഷ്യ, സയ്യിദ് ശറഫുദ്ദീന്‍ ജമൂലൈല്ലലി ചേളാരി, സയ്യിദ് തുറാബ് തങ്ങല്‍ സഖാഫി എന്നിവരും സമസ്ത കേന്ദ്രമുശാവറ അംഗങ്ങളായ കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍,. മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ഇ വി അബ്ദുറഹ് മാന്‍ ഹാജി, യു എ മുബാറക് സഖാഫി, സുലൈമാന്‍ ചുണ്ടമ്പറ്റ, ഉമര്‍മദനി വിളയൂര്‍, ടി പി എം കുട്ടി മുസ് ലിയാര്‍, കെ ഉണ്ണീന്‍കുട്ടി സഖാഫി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, കെ ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്, ഇസ്മാഈല്‍ ഫൈസി, യൂസഫ് സഅദി, ഷഫീഖലി കൊമ്പം, സ്വാദിഖ് സഖാഫി കോട്ടപ്പുറം, സൈതലവി തോട്ടര, പി സൈനുദ്ദീന്‍ ഹാജി, പൂക്കോയതങ്ങള്‍ പങ്കെടുക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here