ഓഖി: കേരളം 1843 കോടി രൂപയുടെ കേന്ദ്ര സഹായം തേടി

Posted on: December 9, 2017 6:45 pm | Last updated: December 10, 2017 at 1:00 pm
പിണറായി വിജയൻ രാജ്നാഥ് സിംഗിനൊപ്പം. ഫയൽ ചിത്രം

ന്യൂഡല്‍ഹി: ഓഖി ദുരന്ത ബാധിതര്‍ക്കായി 1843 കോടി രൂപയുടെ കേന്ദ്ര സഹായം ആവശ്യപ്പെട്ടതായി മുഖ്യമന്തരി പിണറായി വിജയന്‍. ഇതില്‍ 300 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍ 13,436 മത്സ്യത്തൊഴിലാളികള്‍ക്ക് വീടും സ്ഥലവുമില്ല. ഇവര്‍ക്ക് പ്രധാനമന്ത്രിയുടെ ഗ്രാമീണ പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.