പ്രകടന പത്രിക ഇറക്കാന്‍ ബി ജെ പി വൈകിയത് ലൈംഗിക സി ഡി ഉണ്ടാക്കുന്ന തിരക്കിലായതിനാല്‍: ഹര്‍ദിക് പട്ടേല്‍

Posted on: December 8, 2017 11:35 pm | Last updated: December 8, 2017 at 11:35 pm
SHARE

അഹമ്മദാബാദ്: പ്രകടപത്രിക ഇറക്കാന്‍ വൈകിയ ബി ജെ പിക്കെതിരെ പരിഹാസവുമായി ഹര്‍ദിക് പട്ടേല്‍. തിരഞ്ഞെടുപ്പിന് വേണ്ടി ലൈംഗിക സി ഡി ഉണ്ടാക്കുന്ന തിരക്കിലായിരുന്നതിനാല്‍ തിരഞ്ഞെടുപ്പ് പത്രികയുണ്ടാക്കാന്‍ ബി ജെ പി മറന്നുപോയെന്ന് അദ്ദേഹം പരിഹസിച്ചു. ഹിന്ദിയില്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത സന്ദേശത്തിലാണ് ഹര്‍ദിക് പട്ടേലിന്റെ കടുത്ത പരിഹാസം. നേരത്തേ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഹര്‍ദിക് പട്ടേലുമായി സാമ്യമുള്ളയാള്‍ ഉള്‍പ്പെട്ട ലൈംഗിക സി ഡി പുറത്തിറങ്ങിയ സംഭവത്തെ സൂചിപ്പിച്ചാണ് പട്ടേലിന്റെ പരിഹാസം. ഇതിന് പിന്നില്‍ ബി ജെ പി ആണെന്നായിരുന്നു അവരുടെ ആരോപണം. പ്രകടന പത്രിക പുറത്തിറക്കാതെ ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണ് ബി ജെ പി എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഗുജറാത്തിന് വേണ്ടി ദര്‍ശനങ്ങളോ ആശയങ്ങളോ അവര്‍ പ്രചരിപ്പിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബി ജെപി നേരത്തേ തിരഞ്ഞെടുപ്പ് ദര്‍ശന രേഖ പുറത്തിറക്കിയിരുന്നു. എന്നാല്‍ പതിവു രീതിയിലുള്ള പ്രകടനപത്രികയുടെ രൂപത്തിലായിരുന്നില്ല അത്.

 

LEAVE A REPLY

Please enter your comment!
Please enter your name here