പിവി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം; ആര്‍ഡിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Posted on: December 8, 2017 7:40 pm | Last updated: December 9, 2017 at 10:24 am

മലപ്പുറം: ചീങ്കണ്ണിപ്പാലിയല്‍ പിവി അന്‍വര്‍ എംഎല്‍എ തടയണ നിര്‍മിച്ചത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍ഡിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം ജില്ലാ കളക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ പിവി അന്‍വറിന്റെ നിയമലംഘനം സ്ഥിരീകരിച്ചെന്ന് സൂചന. 14 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ആര്‍ഡിഒ നല്‍കിയ റിപ്പോര്‍ട്ടില്‍ തടയണ പൊളിച്ച് മാറ്റാന്‍ നിര്‍ദേശമുണ്ട്. എംഎല്‍എ ദുരന്ത നിവാരണ നിയമം പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

മലപ്പുറം കക്കാടംപൊയിലില്‍ അനുമതിയില്ലാതെ പാര്‍ക്ക് നിര്‍മ്മിക്കുകയും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തതായി പിവി അന്‍വറിനെതിരായി ആരോപണമുയര്‍ന്നിരുന്നു. പാര്‍ക്ക് നിര്‍മ്മാണത്തിനായി മല ഇടിച്ചു നിരത്തുകയും അനധികൃത ചെക്ക് ഡാം നിര്‍മിച്ചതായും ആരോപണമുണ്ട്. അനധികൃത ഭൂമി സമ്ബാദനവുമായി ബന്ധപ്പെട്ട്എംഎല്‍എക്കെതിരെ റവന്യു വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്.