വന്‍കിട കെട്ടിട നിര്‍മാണത്തിന് പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി

Posted on: December 8, 2017 3:00 pm | Last updated: December 8, 2017 at 3:00 pm

ന്യൂഡല്‍ഹി: വന്‍കിട കെട്ടിട നിര്‍മാണത്തിന് പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള ഒരു നിര്‍മാണവും പാടില്ലെന്നും െ്രെടബ്യൂണല്‍ വ്യക്തമാക്കി.

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ മാന്ദ്യം പരിഹരിക്കുകയെന്ന വാദം ഉന്നയിച്ചായിരുന്നു കേന്ദ്രസര്‍ക്കാര്‍വിജ്ഞാപനം പുറപ്പെടുവിച്ചത്.

കേന്ദ്ര വിജ്ഞാപനത്തിന്റെ മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ കൂടുന്നതായി ട്രൈബ്യൂണല്‍ വിലയിരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2016ല്‍ കൊണ്ടുവന്ന വിജ്ഞാപനം നിലനില്‍ക്കില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.