Connect with us

Ongoing News

ഛേത്രി തിരിച്ചെത്തി; ബെംഗളുരു ആവേശത്തില്‍

Published

|

Last Updated

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ നേരിടാന്‍ ബെംഗളുരു എഫ് സി ഒരുങ്ങിക്കഴിഞ്ഞു. സന്ദര്‍ശകര്‍ക്ക് പ്രധാന ഗോള്‍ കീപ്പറുടെ അഭാവം ഒരു ഭാഗത്തുണ്ടെങ്കിലും ക്യാപ്റ്റന്‍ സുനില്‍ ഛെത്രി കളിക്കാനിറങ്ങുന്നത് ടീമിനു ആത്മവിശ്വാസം ഉണ്ടാക്കും. എറെക്കാലത്തെ പ്രണയത്തിനൊടുവില്‍ തന്റെ കാമുകിയെ വിവാഹം കഴിച്ചതിനു ശേഷം സുനില്‍ ഛെത്രി ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നത്.

തന്റെ കരിയറില്‍ ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും പ്രൊഫഷണലായ കളിക്കാരനാണ് സുനില്‍ ഛെത്രി- ബെംഗഌരു എഫ്.സിയുടെ കോച്ച് അല്‍ബര്‍ട്ട റോക്ക പറഞ്ഞു
നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനു ശക്തരായ ബെംഗഌരുവിനെതിരെ ആഞ്ഞടിക്കാന്‍ കിട്ടിയിരിക്കുന്ന സുവര്‍ണാവസരം ആണിത്. മുഖ്യ ഗോള്‍ കീപ്പറുടെ അഭാവത്തിനു പുറമെ എഫ്.സി ഗോവയുമായി 3-4നു തോറ്റതിന്റെ ക്ഷീണവും ബെംഗഌരുവിനുണ്ട്. അതേസമയം സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ 15 ദിവസം മുന്‍പ് ജാംഷെഡ്പൂരിനെതിരെ കളിക്കാനിറങ്ങിയ ടീം അല്ല ഇത്. ഞങ്ങള്‍ ഇന്ന് മികച്ച നിലയിലാണ്. ബെംഗളുരു എഫ്.സിയും ആദ്യത്തെ മത്സരത്തില്‍ നിന്നും വളരെ മികച്ച നിലയിലായിരിക്കുന്നു” ജോവോ ദി ദിയൂസ് പറഞ്ഞു.
മൂന്നു മത്സരങ്ങളില്‍ രണ്ടു ജയം ഒരു തോല്‍വി എന്ന നിലയില്‍ ആറ് പോയിന്റോടെ ബെംഗഌരു എഫ്.സിയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.
അഞ്ച് ടീമുകള്‍ ആറ് പോയിന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും എതിരാളികള്‍ക്കെതിരെ ഒന്‍പത് ഗോളുകള്‍ നേടിയ മികവിലാണ് ബെംഗഌരു എഫ്..സി ഒന്നാം സ്ഥാനത്ത് തുടരുന്നത്. മൂന്നു മത്സരങ്ങളില്‍ നിന്നും നാല് പോയിന്റ് നേടിയ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് ആറാം സ്ഥാനത്താണ്എന്നാല്‍, നാല് ഗോള്‍ കീപ്പര്‍മാരില്‍ രണ്ടുപേര്‍ക്ക് കളിക്കാനിറങ്ങാനാകില്ല എന്നത് തിരിച്ചടിയാണ്. ഒരാള്‍ ചുവപ്പ് കാര്‍ഡു കാരണവും മറ്റൊരാള്‍ പരുക്കുമൂലവും പുറത്താണ്. ഇന്ന് കളത്തിലിറങ്ങുന്ന ഗോള്‍ കീപ്പര്‍ക്കാകട്ടെ പരുക്ക് പൂര്‍ണമായും ഭേദമായിട്ടുമില്ല.
കഴിഞ്ഞ എഫ്.സി ഗോവക്കെതിരായ മത്സരത്തിനിടെ ലഭിച്ച ചുവപ്പ് കാര്‍ഡിനെ തുടര്‍ന്നു ബെംഗഌരു എഫ്.സിയുടെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ദുവിന് വരുന്ന രണ്ട് മത്സരങ്ങളില്‍ കളിക്കാന്‍ കഴിയില്ല. പരുക്കേറ്റ അബ്ര മൊണ്ടാലിനു പകരമായിരുന്നു ഗുര്‍പ്രീത് കളിക്കാനെത്തിയത്. ഇതോടെ ഗുര്‍പ്രീതിനും അബ്ര മൊണ്ടാലിനും കളിക്കാന്‍ കഴിയില്ല.
ഇതേതുടര്‍ന്ന് ഇന്ന് ഗോള്‍കീപ്പറുടെ ചുമതല ലാല്‍തുവാമാവിയ റാല്‍ട്ടയ്ക്കായിരിക്കും. ആദ്യ മത്സരങ്ങളില്‍ ഗോള്‍ മുഖത്തു കാവല്‍ നിന്ന റാല്‍ട്ടയ്ക്കു പരുക്കേറ്റതിനെ തുടര്‍ന്നായിരുന്നു മൊണ്ടാല്‍ എത്തിയത്. ടീമില്‍ തിരിച്ചെത്തിയെങ്കിലും റാല്‍ട്ട പൂര്‍ണമായും കളിക്കാനുള്ള ഫിറ്റ്‌നസ് നേടിയിട്ടില്ല. ഫലത്തില്‍ നാല് ഗോള്‍ കീപ്പര്‍മാരില്‍ മുന്നു പേരും ഇല്ലാത്ത അവസ്ഥയിലാണ് ബെംഗഌരു എഫ്.സി. ടീമില്‍ നിലവില്‍ പൂര്‍ണ ആരോഗ്യമുള്ള ഒരു ഗോള്‍ കീപ്പര്‍മാത്രമെയുള്ളു. കാല്‍വിന്‍ അഭിഷേക്.
” തന്റെ ടീമിന് ശരിക്കും മുന്‍തൂക്കം ലഭിക്കണമെങ്കില്‍ ഗോള്‍ കീപ്പറെ കൂടാതെ ബെംഗഌരു എഫ്.സി കളിക്കാനിറങ്ങണം. അങ്ങനെ ഒന്ന് ഒരിക്കലും സംഭവിക്കില്ല. അവരുടെ പക്കല്‍ ഒരു ഗോള്‍ കീപ്പര്‍ നിലവിലുണ്ട്. ഇതൊന്നും ഞാന്‍ കാര്യമായിട്ടെടുക്കുന്നില്ല. കാരണം എന്റെ ടീമിനെ കാര്യമായി തന്നെ നോക്കുവാന്‍ എറെയുണ്ട്.

അവിടെ റാള്‍ട്ടയോ ,കാല്‍വിനോ,ഗുര്‍പ്രീതോ മറ്റാരെങ്കിലും ആയിക്കൊള്ളട്ടെ അക്കാര്യം അവരുടെ പരിശീലകന്റെ വിഷയമാണ്. എന്റേതല്ല. എനിക്ക് ഞങ്ങളുടെ ഗോള്‍കീപ്പര്‍ ടി.പി രഹ്്‌നേഷിന്റെ കാര്യം ഉറപ്പുവരുത്തുക മാത്രയെുള്ളു. ” നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിന്റെ പരിശീലകന്‍ പറഞ്ഞു.

അതേസമയം ബെംഗഌരു എഫ്.സിയുടെ പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക ഇനിയും ആദ്യ ഇലവനില്‍ ഗോള്‍ കീപ്പറായി ആരെ ഇറക്കണമെന്നു നിശ്ചയിച്ചട്ടില്ല. ടീമില്‍ തിരിച്ചെത്തിയ റാള്‍ട്ടയെ വീണ്ടും രക്ഷാദൗത്യം എല്‍പ്പിക്കുന്ന കാര്യത്തില്‍ ഒരു വ്യക്തത ഉണ്ടായിട്ടില്ല. റാള്‍ട്ടയ്ക്കു തന്നെയാകും പ്രഥമപരിഗണന. അദ്ദേഹത്തിനു പൂര്‍ണമായും ഫിറ്റ്‌നസ് നേടുവാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ മാത്രമായിരിക്കും കാല്‍വിനെ ഇറക്കുക.
” നേരത്തെ ഗോള്‍ കീപ്പര്‍മാരുടെ കാര്യത്തില്‍ എനിക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു അത്തരം സന്ദര്‍ഭങ്ങള്‍ ഞാന്‍ വിചാരിച്ചാല്‍ ഒരിക്കലും മാറ്റാനാവില്ല. എനിക്ക് ഒരു കാര്യത്തില്‍ പൂര്‍ണമായ ആത്മവിശ്വാസം ഉണ്ട്. ആരെയാണോ ആ ചുമതല എല്‍പ്പിക്കുന്നത് അദ്ദേഹം തീര്‍ച്ചയായും ആ ജോലി സമര്‍ത്ഥമായി നിര്‍വഹിക്കും – റോക്ക പറഞ്ഞു.

 

 

Latest