Connect with us

Kerala

പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന് ജോസ് കെ മാണി

Published

|

Last Updated

കോട്ടയം: പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന് കേരളാ കോണ്‍ഗ്രസ്(എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.

നേതൃമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ അജണ്ടയിലില്ല. മുന്നണി രാഷ്ട്രീയത്തിനാണ് സംസ്ഥാനത്ത് ഏറെ പ്രസക്തിയെന്നും ഇത് സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനമായിരിക്കും കേരളാ കോണ്‍ഗ്രസ് കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.

നേതൃമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ച സംസ്ഥാന സമ്മേളനത്തിലുണ്ടാവില്ലെന്ന് നേരത്തെ പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി വ്യക്തമാക്കിയിരുന്നു.

Latest