മന്ത്രി തോമസ് ഐസകിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

Posted on: December 8, 2017 9:32 am | Last updated: December 8, 2017 at 2:27 pm

തിരുവനന്തപുരം: അടിമലത്തുറയില്‍ സന്ദര്‍ശനത്തിനെത്തിയ ധനമന്ത്രി തോമസ് ഐസകിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.

ജോലി നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരത്തുക തുച്ഛമാണെന്നും ലഭിച്ചുകൊണ്ടിരിക്കുന്ന റേഷനരി ഭക്ഷ്യയോഗ്യമല്ലെന്നും മത്സ്യത്തൊഴിലാളികള്‍ മന്ത്രിയെ അറിയിച്ചു.

നഷ്ടപരിഹാരത്തുകയിലെ പോരായ്മ പരിഹാരിക്കാമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവരസമൊരുക്കാമെന്നും മന്ത്രി മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി.