മോദി ഭരണത്തില്‍ മനുഷ്യന് രക്ഷയില്ലെന്ന് എം.എം മണി

Posted on: December 7, 2017 7:38 pm | Last updated: December 7, 2017 at 7:38 pm

തുറവൂര്‍: മോദിയുടെ ഭരണത്തില്‍ മനുഷ്യനു ഒരു രക്ഷയുമില്ലെന്ന് മന്ത്രി എം.എം. മണി. ആര്‍.എസ്.എസിന്റെ അജണ്ടയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒന്നു പറയുക, മറ്റൊന്നു പ്രവര്‍ത്തിക്കുക അതാണ് മോദിയുടെ രീതി. മോദിയുടെ ഭരണം കൊണ്ടുളള നേട്ടം കര്‍ഷക ആത്മഹത്യ കൂടിയെന്നുള്ളതാണ്.

ഉത്തരേന്ത്യയില്‍ 60 ശതമാനം കോണ്‍ഗ്രസുകാര്‍ ഖദര്‍ ഊരി കാവി ധരിച്ച് ബി.ജെ.പിയായി മാറിയിരിക്കുകയാണ്. അത്രമാത്രം കോണ്‍ഗ്രസ് അധഃപതിച്ചെന്ന് എം.എം. മണി പറഞ്ഞു. സി.പി.എം. അരൂര്‍ ഏരിയ സമാപനസമ്മേളനം കുത്തിയതോട് ടൗണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.