Connect with us

National

മോദിക്കെതിരെ പരാമര്‍ശം; മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

ഖേദപ്രകടനവുമായി മണി ശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: മോദിയെക്കുറിച്ച് മോശമായി പരാമര്‍ശം നടത്തിയതിന്‌  ഖേദപ്രകടനവുമായി മണി ശങ്കര്‍ അയ്യര്‍ രംഗത്ത് വന്നു. പ്രധാനമന്ത്രി കീഴാളന്‍ എന്ന അര്‍ത്ഥത്തിലല്ല താന്‍ പ്രസ്താവന നടത്തിയതെന്ന് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. പ്രധാനമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അത്തരമൊരു വ്യാഖാനത്തിന് ഇടയായതില്‍ ഖേദിക്കുന്നുവെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

മണി ശങ്കര്‍ അയ്യര്‍ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാഴ്ന്നവനെന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മണിശങ്കര്‍ അയ്യര്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മണി ശങ്കര്‍ അയ്യരുടെ ഭാഷയോ ശൈലിയോ അംഗീകരിക്കുന്നില്ല. അദ്ദേഹം മാപ്പ് പറയുമെന്നാണ് താനും കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതീക്ഷിക്കുന്നത്‌രാഹുല്‍ ട്വീറ്റ് ചെയ്തു.

ബി.ജെ.പി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പദപ്രയോഗങ്ങളാണ് നിരന്തരം നടത്തുന്നത്. ഈ ശൈലിയല്ല കോണ്‍ഗ്രസിനുള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മണി ശങ്കര്‍ അയ്യരുടെ കീഴാള പ്രയോഗം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഗള്‍ മനോഭാവമാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയ്യര്‍ മാപ്പ് പറയണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചത്.