Connect with us

Gulf

വെള്ളി മുതല്‍ ഞായര്‍ വരെ ഖത്വറില്‍ ശക്തമായ കാറ്റിന് സാധ്യത

Published

|

Last Updated

ദോഹ: വെള്ളിയാഴ്ച രാവിലെ മുതല്‍ ഞായര്‍ വരെ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യത. വാരാന്ത്യത്തില്‍ തണുപ്പ് വര്‍ധിക്കാനും സാധ്യതയുണ്ട്. വിവിധ മേഖലകളില്‍ 11- 18 ഡിഗ്രിയായിരിക്കും കുറഞ്ഞ താപനില. പരമാവധി താപനില 20- 24 ഡിഗ്രിയും.

കരയില്‍ കാറ്റിന്റെ വേഗത 15 മുതല്‍ 25 വരെ നോട്ട് ആയിരിക്കും. ഇത് 30 നോട്ട് ആകാന്‍ സാധ്യതയുണ്ട്. കടലില്‍ 18- 25 നോട്ട് വേഗതയിലുള്ള കാറ്റ് 35 നോട്ട് ആകാനിടയുണ്ട്. തിര ഏഴ് മുതല്‍ 10 വരെ അടി ഉയരത്തിലെത്തും. ചിലയിടങ്ങളില്‍ 12 അടി വരെ ഉയരും. വടക്കുപടിഞ്ഞാറന്‍ കാറ്റില്‍ പൊടി ഉയരുന്ന കാരണം ചക്രവാള കാഴ്ചാപരിധി രണ്ട് കിലോമീറ്ററില്‍ താഴും. ജാഗ്രത പാലിക്കാനും കടലോരത്ത് പോകുന്നത് ഒഴിവാക്കാനും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശിച്ചു.

ഇന്ന് ദോഹയില്‍ പരമാവധി താപനില 25 ഡിഗ്രിയും കുറഞ്ഞത് 18 ഡിഗ്രിയുമായിരിക്കും. അബുസംറയില്‍ പരമാവധി താപനില 23 ഡിഗ്രിയും കുറഞ്ഞത് ഒമ്പത് ഡിഗ്രിയുമായിരിക്കും. മിസഈദില്‍ കുറഞ്ഞ താപനില 12ഉം അല്‍ ഖോറില്‍ 13ഉം ദുഖാനില്‍ 14ഉം അല്‍ റുവൈസില്‍ 17ഉം ഡിഗ്രിയായിരിക്കും. ഇന്നലെ അല്‍ ഖോറിലും അബു ഹമൂറിലും രേഖപ്പെടുത്തിയ 27 ഡിഗ്രിയാണ് രാജ്യത്തെ പരമാവധി താപനില. ഏറ്റവും കുറഞ്ഞ താപനില അബുസംറയില്‍ രേഖപ്പെടുത്ത ഒമ്പത് ഡിഗ്രിയാണ്. ദോഹ വിമാനത്താവളത്തില്‍ പരമാവധി താപനില 26ഉം കുറഞ്ഞത് 18ഉം ഡിഗ്രിയാണ്. ഹമദ് വിമാനത്താവളത്തില്‍ പരമാവധി താപനില 24ഉം കുറഞ്ഞത് 17ഉം ഡിഗ്രിയായിരുന്നു.

 

Latest