ലോകനഗരങ്ങളില്‍ ഏറ്റവും നീളമുള്ള സിപ്‌ലൈന്‍ ദുബൈയില്‍

Posted on: December 4, 2017 9:09 pm | Last updated: December 4, 2017 at 9:09 pm

ദുബൈ: നഗരങ്ങളില്‍, ലോകത്തിലെ ഏറ്റവും നീളമുള്ള സിപ്ലൈന്‍ ദുബൈ മറീനയില്‍ ആരംഭിച്ചു. ജുമൈറ ബീച്ച് റെസിഡന്‍സില്‍ നിന്ന് ദുബൈ മറീന മാള്‍ വരെയാണ് സിപ്ലൈന്‍ ആരംഭിച്ചത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ കമ്പിയില്‍ തൂങ്ങി മറുഭാഗത്തു എത്താന്‍ കഴിയും. 170 മീറ്റര്‍ ഉയരത്തിലാണ് കമ്പിപ്പാത.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഈ സാഹസിക യാത്ര നടത്തുന്നത് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്. ശൈഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെച്ചിരുന്നു. എക്‌സ് ലൈന്‍ എന്ന കമ്പനിയാണ് സിപ് ലൈന്‍ സ്ഥാപിച്ചത്. മണിക്കൂറില്‍ 16 പേര്‍ക്ക് സാഹസിക യാത്ര നടത്താന്‍ സൗകര്യമുണ്ട്. മറീന മാളിലോ ഓണ്‍ലൈന്‍ വഴിയോ ബുക്ക് ചെയ്യാം.