ഷെഫിന്‍ ജഹാനെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്തു

Posted on: December 4, 2017 6:52 pm | Last updated: December 4, 2017 at 6:52 pm

കൊച്ചി: ഷെഫിന്‍ ജഹാനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തു. ഷെഫിന്‍ എന്‍.ഐ.എയ്ക്ക് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനാലാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ നീണ്ടുനിന്നു. കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യല്‍.

ഹാദിയയെ സേലത്ത് തുടര്‍ പഠനത്തിന് അയയ്ക്കാന്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഷെഫിന്‍ ജെഹാനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തത്. ഹാദിയ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വാദത്തിനിടെ ഷെഫിന് ഐഎസ് ബന്ധമുണ്ടെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു. ഷെഫിന്‍ ഐസിസ് പ്രവര്‍ത്തകരുമായി സംസാരിച്ചതിനും തെളിവുകള്‍ ഉള്ളതായി എന്‍.ഐ.എ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.