അധികൃതര്‍ കണ്ണു തുറക്കുന്നതും കാത്ത് പരപ്പന്‍പാറ പാല ചുരം

Posted on: December 2, 2017 11:18 pm | Last updated: December 2, 2017 at 11:18 pm

മേപ്പാടി: വയനാടിന്റെ ടൂറിസം ചരിത്രം അന്താരാഷ്ട്രാനില വാരത്തിലേക്ക് ഉയര്‍ത്താന്‍ എല്ലാ സൗകര്യവും ഒരുക്കി പ്രകൃതി പരപ്പന്‍പാറ പാല ചുരം കാത്തിരിക്കുന്നു ഈ മനോഹരിത കാണാനും ഉപയോഗപെടുത്താനും അധികൃതര്‍ ശ്രമിക്കുന്നില്ല.അവഗണനയാല്‍ ആരും തിരിച്ചറിയാത്ത ഒരു അനുഗ്രഹീത താഴ്‌വര.റിപ്പണ്‍ വാളത്തൂരിലെ പരപ്പന്‍പാറ പാല ചുരം എന്നറിയപെടുന്ന പ്രദേശം വലിയ വിനോദ സഞ്ചാര സാധ്യതകളുള്ള പ്രദേശമാണ്.ടൂറിസം വകുപ്പും മറ്റും വേണ്ടത്ര പ്രാധാന്യം നല്‍കാത്തതിനാലാണ് ഈ പ്രദേശത്തെ കുറിച്ച് പുറം ലോകം അറിയാത്തത്.

റിപ്പണ്‍ വാളത്തൂരില്‍ നിന്നുള്ള കാഴ്ചയാണിത് .ആരെയും കൊതിപ്പിക്കുന്ന പ്രകൃതിയുടെ വരദാനമായ ഈ താഴ്വരയെ കുറിച്ച് പക്ഷെ പുറം ലോകത്ത് ആര്‍ക്കും അറിയില്ല.സാഹസിക ടൂറിസത്തിന് വലിയ സാധ്യതയാണ് ഇവിടെയുള്ളതെന്ന് ഈ കാഴ്ചകളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഇതൊരു വലിയ വിനോദ സഞ്ചാര കേന്ദ്രമാക്കി വളര്‍ത്തിയെടുക്കാന്‍ യാതൊരു നീക്കവും ഇത് വരെ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഏതാനും സ്വകാര്യ റിസോര്‍ട്ടുകള്‍ മാത്രമാണ് ഈ പ്രദേശത്ത് ഉള്ളത് വനം വകുപ്പിന് കീഴില്‍ മേപ്പാടി റേഞ്ചില്‍ പെടുന്ന പ്രദേശമാണിവിടം.മലനിരകളുടെ വിദൂര കാഴ്ചക്കപ്പുറമുള്ളത് മേപ്പാടിയുടെ മറ്റൊരു ഭാഗമായ ചൂരല്‍മല മുണ്ടക്കൈ പ്രദേശങ്ങളാണ്.ഇവിടെ കേബിള്‍ കാറുകള്‍ പോലെ സാഹസിക സഞ്ചാരത്തിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞാല്‍ വയനാടിന്റെ ടൂറിസം മേഖലയുടെ ചരിത്രം തന്നെ മാറ്റി എഴുതാന്‍ പറ്റും .അധികൃതരുടെ കാര്യക്ഷമമായ ഇടപെടലാണ് അതിന് വേണ്ടത് .പ്രദേശത്തുള്ള റിസോര്‍ട്ടുകളില്‍ എത്തുന്നവര്‍ മതിയാവോളം പ്രകൃതി ഭംഗി ആസ്വദിച്ചതിന് ശേഷമാണ് മടങ്ങുന്നത്. മറ്റൊരു പ്രത്യേകതഈ ഭാഗത്തെ റിസോര്‍ട്ടുകളില്‍ താമസിക്കുന്നവര്‍ വീണ്ടും ഈ കാഴ്ചകള്‍ കാണാന്‍ വരാറുണ്ട് എന്നതാണ്.