Connect with us

Kerala

ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചെന്നിത്തല കത്തയച്ചു.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലുമായി വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി 14 പേര്‍ മരണമടഞ്ഞു. കടലില്‍ അകപ്പെട്ട 110 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിരം.

അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് യാതോരുതരത്തിലുള്ള വീഴ്ചയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest