ഓഖി ചുഴലിക്കാറ്റ്; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

  • ഇന്ന് രാവിലെ 24 പേരെ രക്ഷപ്പെടുത്തി
Posted on: December 2, 2017 2:40 pm | Last updated: December 2, 2017 at 8:39 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കടലില്‍ അകപ്പെട്ട 110 പേരെ കൂടി ഇനി കണ്ടെത്താനുണ്ടെന്നും ഇന്ന് രാവിലെ 24 പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ഇവരെ തീരത്തെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന് യാതോരുതരത്തിലുള്ള വീഴ്ചയും ഇതുവരെ ഉണ്ടായിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.