കടല്‍ക്ഷോഭം ശക്തം; കൂറ്റന്‍ തിരമാലയ്ക്ക് സാധ്യത

  • സംസ്ഥാനത്ത് മഴ ശക്തമായി ശക്തമായി തുടരും.
  • ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
  • അടുത്ത 24 മണിക്കൂര്‍ കടല്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകും.
  • മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷന്‍.
Posted on: December 2, 2017 9:03 am | Last updated: December 2, 2017 at 12:06 pm

തിരുവനന്തപുരം: കേരള തീരത്തേക്ക് കൂറ്റന്‍ തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
കൊല്ലം നീണ്ടകരയില്‍ മൂന്നൂറിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരും.

അടുത്ത 24 മണിക്കൂര്‍ കടല്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകും. കാറ്റും മഴയും മാറി നിന്നാലും മത്സ്യത്തൊഴിലാളികള്‍ വരുന്ന 48 മണിക്കൂര്‍ നേരത്തേക്ക് കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി.

തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷന്‍ അനുവദിച്ചു. കടലില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.