Connect with us

International

ചൈനയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് പത്ത് പേര്‍ മരിച്ചു

Published

|

Last Updated

ബെയ്ജിംഗ്: ചൈനയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് പത്ത് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചൈനയിലെ വടക്കന്‍ നഗരമായ ടിന്‍ജിനില്‍ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഗ്നിശമന സേന മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കു ശേഷമാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

2015 ല്‍ ടിന്‍ജിനിലുണ്ടായ അപകടത്തില്‍ 173 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Latest