Connect with us

Kerala

കടലില്‍ കുടങ്ങിയ 33 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി; മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

Published

|

Last Updated

തിരുവനന്തപുരം: പൂന്തുറയില്‍ നിന്ന് പോയി കടലില്‍ കുടങ്ങിയ 33 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
70ഓളം പേരുമായി രക്ഷാപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരെ കരക്കെത്തിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം തിരുവനന്തപുരത്തുന്നിന്നും മത്സ്യബന്ധനത്തിനായിപോയ ഇരുപതോളം ബോട്ടുകള്‍ കണ്ടെത്തിയതായി വിവരം. വ്യോമസേനയുടെ നിരീക്ഷണ ഹെലികോപ്റ്ററുകളാണ് അറബിക്കടലില്‍ ബോട്ടുകള്‍ കണ്ടെത്തിയത്. കേസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകള്‍ ഇവിടേക്ക് തിരിച്ചിട്ടുണ്ട്.

കനത്ത മഴയും കാറ്റും മൂലം ഇന്നലെ രാത്രി വൈകി രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. രാവിലെയാണ് രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്. അതേസമയം തീരദേശ മേഖലകളില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റി താമസിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും ഇന്ന് തുറക്കും

Latest