Connect with us

National

ഗുജറാത്തിലെ വീട് നിര്‍മാണം; മോദിയെ പരിഹസിച്ച് രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: 2012ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത അമ്പത് ലക്ഷം വീടുകള്‍ എവിടെയന്ന് രാഹുല്‍ ഗാന്ധി. അഞ്ച് വര്‍ഷം ഭരിച്ചപ്പോള്‍ വെറും 4.72 ലക്ഷം വീടുകള്‍ മാത്രമാണ് ബിജെപി നിര്‍മിച്ച് നല്‍കിയത്. ബാക്കി വീടുകള്‍ നിര്‍മിക്കാന്‍ ഇനിയും 45 വര്‍ഷം വേണ്ടിവരുമോ എന്ന് രാഹുല്‍ പരിഹസിച്ചു.

2012ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ബിജെപി അമ്പത് ലക്ഷം വീടുകള്‍ പ്രഖ്യാപിച്ചത്. നരേന്ദ്ര മോഡിയാണ് പ്രകടന പത്രിക പുറത്തിറക്കിയിരുന്നത്.

Latest