മുന്നണി വിപുലീകരണം യുഡിഎഫിന്റെ അജന്‍ഡയിലില്ല: രമേശ് ചെന്നിത്തല

Posted on: November 27, 2017 6:40 pm | Last updated: November 28, 2017 at 9:43 am
SHARE

കൊല്ലം: മുന്നണി വിപുലീകരണം യു ഡി എഫിന്റെ അജന്‍ഡയിലില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരായ പടയൊരുക്കവുമായി ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പര്യടനം നടത്തുന്നതിനിടെയാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്. ആട്ടും തുപ്പും സഹിച്ച് ഇടതു മുന്നണിയില്‍ തുടരണമോയെന്ന് സി പി ഐ തീരുമാനിക്കട്ടെ. കേരളത്തില്‍ ഭരണ സ്തംഭനമാണ്. ഇടതു മുന്നണിയുടെ ഭദ്രത തകര്‍ന്ന അവസ്ഥയാണ്.

യു ഡി എഫിലേക്ക് പുതിയതായി ഒരു കക്ഷിയെയും ക്ഷണിച്ചിട്ടില്ല. അതിനാല്‍ തന്നെ കാനം രാജേന്ദ്രന്റെ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സി പി ഐയെ യു ഡി എഫിലേക്ക് ക്ഷണിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാക്കുകളോട് പ്രതികരിക്കുമ്പോഴാണ് കാനം പരിഹാസമായ പരാമര്‍ശം നടത്തിയത

LEAVE A REPLY

Please enter your comment!
Please enter your name here