ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീമിനെ രോഹിത് ശര്‍മ്മ നയിക്കും

Posted on: November 27, 2017 9:27 pm | Last updated: November 27, 2017 at 9:27 pm
SHARE

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് വിശ്രമം ആവശ്യമായതിനാലാണ് കോഹ്ഹ്‌ലിയെ ഒഴിവാക്കിയത്. പകരം രോഹിത് ശര്‍മ ടീമിനെ നയിക്കും.

അതേസമയം മൂന്നാം ടെസ്റ്റിനുള്ള ടീമിനെയും കൊഹ്‌ലി തന്നെ നയിക്കും. ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഏകദിന ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, എം.എസ്.ധോണി, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, സിദ്ദാര്‍ഥ് കൗള്‍.

LEAVE A REPLY

Please enter your comment!
Please enter your name here