Connect with us

Alappuzha

മുന്നാക്ക സംവരണം: ബിജെപിയും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി

Published

|

Last Updated

ആലപ്പുഴ: ദേവസ്വം ബോര്‍ഡ് നിയമനത്തിലെ മുന്നാക്ക സംവരണ വിഷയത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും നിലപാട് വ്യക്തമാക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാമ്പത്തിക സംവരണം പാര്‍ട്ടി നിലപാടാണ്. നേരത്തെയും ഇതു തന്നെയായിരുന്നു പാര്‍ട്ടിയുടെ നിലപാട്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നതായി കോടിയേരി പറഞ്ഞു.

ഈഴവ സമുദായത്തിന് മൂന്ന് ശതമാനം സംവരണം കൂട്ടിയത് വെള്ളാപ്പള്ളി എന്തിന് എതിര്‍ക്കുന്നുവെന്നും എതിരായ പ്രചാരണങ്ങള്‍ വസ്തുത മനസിലാക്കാതെയാണെന്നും കോടിയേരി പറഞ്ഞു.

 

Latest