Connect with us

Kerala

ഹാദിയ കേസ്: അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ ആവശ്യം സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ഹാദിയയെ അടച്ചിട്ട മുറിയില്‍ ഹാജരാക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീം കോടതി തള്ളി. എങ്ങനെ വാദം കേള്‍ക്കണമെന്ന് കോടതി നിശ്ചയിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഈ മാസം 27ന് ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്, അടച്ചിട്ട മുറിയില്‍ ഹാദിയയുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അശോകന്‍ സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. കുടുംബത്തിന്റെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുക്കണമെന്നും അശോകന്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹാദിയയെ മതപരിവര്‍ത്തനം നടത്തിയതാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച് സൈനബയേയും സത്യസരണി അധികൃതരേയും കോടതിയിലേക്ക് വിളിച്ചു വരുത്തണമെന്നും അശോകന്‍ ആവശ്യപ്പെട്ടിരുന്നു.

Latest