പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ അനുമതിയും ഇല്ല

Posted on: November 18, 2017 11:00 am | Last updated: November 19, 2017 at 10:40 am
SHARE

മലപ്പുറം: മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതിയില്ലെന്ന് വിവാദത്തിന് ശേഷം പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടം പൊയിലിലെ പാര്‍ക്കില്‍ വീണ്ടും നിയമ ലംഘനം. പാര്‍ക്കിന് ആരോഗ്യ വകുപ്പന്റെ അനുമതി ഇല്ലെന്നു വെിവരാവകാശ രേഖയില്‍ പറയുന്നു. പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനുള്ള നിരാക്ഷേപ പത്രം നല്‍കിയിട്ടില്ലെന്നു കോഴിക്കോട് ഡിഎംഒ നല്‍കിയ മറുപടിയില്‍ പറയുന്നു. ഇതിനായി ഒരു അപേക്ഷ പോലും പി.വി. അന്‍വര്‍ നല്‍കിയിട്ടില്ലെന്നാണ് വിവരം.

തദേശസ്ഥാപനങ്ങളുടെ ഭക്ഷ്യസുരക്ഷ വിഭാഗം നല്‍കുന്ന സാനിറ്റേഷന്‍ അനുമതിയാണ് ആരോഗ്യവകുപ്പിന്റേതായി സമര്‍പ്പിച്ചിട്ടുള്ളത്. പാര്‍ക്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉള്‍പ്പെടെ അനുമതിയില്ലാതെ ആയിരുന്നു പാര്‍ക്ക് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here