Connect with us

National

മോദിയുടെ ബിരുദം: വിവരം നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്ന് സര്‍വകലാശാല

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡല്‍ഹി സര്‍വകലാശാല ബിരുദവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയിലെ കേസില്‍ നിലപാട് അറിയിക്കാതെ സര്‍വകലാശാല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രധാനമന്ത്രി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എടുത്തു എന്ന് പറയപ്പെടുന്ന ബിരുദവുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടു. നേരത്തെ നാലാഴ്ചക്കകം വിഷയത്തില്‍ രേഖകള്‍ ഹാജരാക്കണമെന്ന് നേരത്തെ ഡല്‍ഹി ഹൈക്കോടതി സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കേസ് നീട്ടിവെക്കണെമന്നാണ് സര്‍വകലാശാല ആവശ്യപ്പെട്ടത്.

1978ല്‍ പ്രധാനമന്ത്രി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് കരസ്ഥമാക്കിയ ബിരുദവുമായി ബന്ധപ്പെട്ട് നീരജ് എന്ന വ്യക്തി നല്‍കിയ വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കണമെന്ന് കഴിഞ്ഞ ഏപ്രിലില്‍ കോടതി സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കിയിരുന്നത്. നാലാഴ്ചക്കകം മറുപടി നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഏഴുമാസം കഴിഞ്ഞിട്ടും സര്‍വകലാശാല മറുപടി നല്‍കിയിട്ടില്ല. ആദ്യ തവണ കേസ് പരിഗണിച്ചപ്പോള്‍ കേസ് മാറ്റിവെക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ഹരജിക്കാരന്റെ അഭിഭാഷകന്റെ എതിര്‍പ്പില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി സര്‍വകലാശാല രക്ഷ നേടുകയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ 20 പേജുള്ള മറുപടി ഫയല്‍ ചെയ്യാനുള്ള സമയം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കേസ് മാറ്റിവെക്കണമെന്നും സര്‍വകലാശാല അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ, ജസ്റ്റിസ് വിഭു ബക്രു ക്ഷോഭിക്കുകയും ഫയലുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കോടതി കഴിഞ്ഞ ദിവസം തന്നെ ഇതേ വിഷയത്തില്‍ രണ്ടു തവണ ചേര്‍ന്നെങ്കിലും സര്‍വകലാശാലയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായില്ല. ഇതോടെ, ഇക്കാര്യത്തില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതില്‍ നിന്ന് അ്ദ്ദേഹത്തെ സര്‍വകലാശാല തടഞ്ഞിട്ടുണ്ടെന്നും അടുത്ത വാദം കേള്‍ക്കല്‍ ഫെബ്രുവരി 28ന് നടക്കുമെന്നും ജസ്റ്റിസ് ബക്രു പറഞ്ഞു. നീരജ് നല്‍കിയ വിവരവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍, പ്രധാനമന്ത്രി മോദി ബിരുദ പഠനം പൂര്‍ത്തിയാക്കിയതായി പറയപ്പെടുന്ന 1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി എ പൂര്‍ത്തിയാക്കിയ മുഴുവന്‍ വിദ്യാര്‍ഥികളുടെ രേഖകള്‍ നല്‍കണമെന്ന് ഡിസംബര്‍ 21ന് ഡല്‍ഹി സര്‍വകലാശാലയോട് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നത്.