Connect with us

Sports

രണ്ടാം ദിനവും മഴയില്‍ കുതിര്‍ന്ന് ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ്

Published

|

Last Updated

കൊല്‍ക്കത്ത: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ മത്സരം മഴയെടുത്തു. മഴ പെയ്തതിനെ തുടര്‍ന്ന് രണ്ടാം ദിനത്തെ മത്സരം നിര്‍ത്തിവെച്ചു. ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. 47 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ആറ് റണ്‍സുമായി വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍. 32.5 ഓവര്‍ മാത്രമാണ് ഇന്നെറിയാന്‍ സാധിച്ചത്.

ലോകേഷ് രാഹുല്‍ (0), ധവാന്‍ (8), കോഹ്ലി (0), രഹാനെ (4), അശ്വിന്‍ (4) എന്നിവരാണ് ഔട്ടായത്.
മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും കളി വൈകിയാണ് തുടങ്ങിയിരുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് വേദിയാകുന്നത്.

 

Latest