യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ മോദി മാറ്റങ്ങള്‍ വരുത്തിയത് ഒരു വ്യവസായിക്കുവേണ്ടി: രാഹുല്‍ ഗാന്ധി

Posted on: November 16, 2017 7:22 pm | Last updated: November 16, 2017 at 7:22 pm
SHARE

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റങ്ങള്‍ വരുത്തിയത് ഒരു വ്യവസായിയുടെ താല്‍പര്യമനുസരിച്ചാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഇതേക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാത്തതെന്നും അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനിയെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് ചോദിക്കാത്തതെന്താണെന്നും രാഹുല്‍ ചോദിച്ചു.

‘നിങ്ങള്‍ എന്നോടു ചോദിക്കുന്ന എന്തിനും ഞാന്‍ മറുപടി നല്‍കുമെന്നും’ അദ്ദേഹം പറഞ്ഞു. ദേശീയ അണ്‍ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റെ (എഐയുഡബ്ല്യൂസി) ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

58,000 കോടി രൂപയുടേതാണു റഫേല്‍ ഇടപാട്. കരാറനുസരിച്ചുള്ള ആദ്യ വിമാനം 2019ല്‍ വ്യോമസേനയ്ക്കു ലഭിക്കും.

പൊതുജനങ്ങള്‍ക്ക് നഷ്ടങ്ങളുണ്ടാക്കിയും ദേശീയ താല്‍പര്യങ്ങളിലും സുരക്ഷയിലും വിട്ടുവീഴ്ച വരുത്തിയും കേന്ദ്രം മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നു കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ബിജെപി തള്ളി. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ ചോദ്യം ചെയ്തതില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് ബിജെപി ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here