ദുബൈ മോട്ടോര്‍ ഷോ ആരംഭിച്ചു പുതു മോഡലുമായി റോള്‍സ് റോയ്സ്

Posted on: November 15, 2017 5:29 pm | Last updated: November 15, 2017 at 5:29 pm
SHARE
ദുബൈ മോട്ടോര്‍ ഷോ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിക്കുന്നു

ദുബൈ: ദുബൈയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ദുബൈ മോട്ടോര്‍ ഷോയില്‍ ലോകോത്തര കാറുകളുടെ ശ്രേണികള്‍ ഒരുക്കി പ്രമുഖ കാര്‍ നിര്‍മാതാക്കള്‍. സവിശേഷ കാറുകളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ച ഇനം അവതരിപ്പിച്ചു വിശ്വോത്തര കാര്‍ നിര്‍മാതാക്കാളായ റോള്‍സ് റോയ്സ് ശ്രദ്ധേയമായി. റോള്‍സ് റോയ്‌സിന്റെ ഫാന്റം എട്ടാം തലമുറയിലെ അതി നൂതന കാറാണ് കമ്പനി അവതരിപ്പിച്ചത്.

കഴിഞ്ഞ തലമുറകളിലേതില്‍ നിന്നും തികച്ചും ഭാരം കുറഞ്ഞ രൂപത്തിലായാണ് കാറിന്റെ നിര്‍മിതി. എയര്‍ക്രാഫ്റ്റ് അലുമിനിയം കൊണ്ട് നിര്‍മിച്ച കാറിന് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വേഗത കൈവരിക്കാനാകും എന്നതാണ് സവിശേഷത. പരമ്പരാഗത രീതിയിലുള്ള കാറിന്റെ ഉള്‍വശത്തെ രൂപകല്‍പനയോടൊപ്പം കൂടുതല്‍ സൗകര്യം നല്‍കുന്ന സവിശേഷ ഉപകരണങ്ങള്‍ പുതിയ മോഡലില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഒരൊറ്റ ഗ്ലാസ്സ് ഷീറ്റില്‍ തീര്‍ത്ത ഇന്‍സ്ട്രുമെന്റ് പാനല്‍ പുതിയ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കാര്‍ മോഡലുകള്‍ സ്വന്തമാക്കുന്നവര്‍ക്ക് പ്രത്യേക രീതിയില്‍ ഉള്‍വശത്തെ രൂപകല്‍പന ചെയ്തു കൊടുക്കുന്നതിനും ഫാന്റത്തിന്റെ മോഡലുകള്‍ ഒരുക്കുന്നതിനൊപ്പം അധികൃതര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here