Connect with us

National

കൃഷ്ണ നദിയില്‍ ബോട്ട് മുങ്ങി പതിനെട്ട്‌ പേര്‍ മരിച്ചു

Published

|

Last Updated

അമരാവതി: ആന്ധ്രപ്രദേശില്‍ വിജയവാഡക്കടുത്ത് കൃഷ്ണാനദിയില്‍ ബോട്ട് മുങ്ങി 18 പേര്‍ മരിച്ചു.  38 പേര്‍ മുങ്ങിയ ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. ബോട്ട് മുങ്ങുന്നത് കണ്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ 15 പേരെ രക്ഷപ്പെടുത്തി.

പ്രകാശം ജില്ലയിലെ ഒംഗോലെ വാക്കേഴ്‌സ് ക്ലബ് അംഗങ്ങളും നെല്ലൂര്‍ ജില്ലയില്‍നിന്നുള്ളവരുമായ വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Latest