ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്; ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും

Posted on: November 8, 2017 9:09 pm | Last updated: November 8, 2017 at 9:09 pm

ഹൈദരാബാദ് : രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഒന്നായ ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്.നഗരത്തില്‍ ഭിക്ഷാടനം നടത്തുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് നിരന്തരം പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നിരോധിക്കാനുള്ള ഉത്തരവ് ഇറക്കിയത്. 2018 ജനുവരി ഒന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം മഹേന്ദ്ര റെഡ്ഡി പറഞ്ഞു. ഭിക്ഷാടനം പിടിക്കപ്പെട്ടാല്‍ അവരെ ജയിലില്‍ അടയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍ക്കുകളിലും, സിനിമാ തിയേറ്ററുകളിലും, ട്രാഫിക് ജംഗ്ഷനുകളിലും ബസ്റ്റാന്‍ഡിലും എല്ലാം തന്നെ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട്.

കുട്ടികകളെ ഉപയോഗിച്ച് നടത്തന്ന ഭിക്ഷാടനനങ്ങളെ കുറയ്ക്കാന്‍ ഈ ഉത്തരവിനാല്‍ സാധിക്കുമെന്നാണ് കരുതുന്നത്.