നോട്ട് അസാധുവാക്കല്‍ നടപടി വന്‍ വിജയം; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ്‌ മോദി

Posted on: November 8, 2017 10:07 am | Last updated: November 8, 2017 at 1:09 pm
SHARE

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികദിനമായ ഇന്ന് ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. നിര്‍ണായകമായ പോരാട്ടത്തില്‍ രാജ്യത്തെ 125 കോടി ജനങ്ങളും പങ്കാളികളായി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണക്കുന്ന ജനത്തെ പ്രണമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നികുതി വരുമാനത്തില്‍ അഭൂതപൂര്‍വമായ വര്‍ധന ഉണ്ടായി. 2015-16 വര്‍ഷം 66.53 ലക്ഷം പേര്‍ പുതിയ നികുതിദായകരായെങ്കില്‍ 2016-17ല്‍ ഇത് 84.21 ലക്ഷമായി ഉയര്‍ന്നു. നോട്ട് അസാധുവാക്കല്‍ വഴി വായ്പകളുടെ പലിശ കുറഞ്ഞു. ഭീകരവാദത്തിനും നെക്‌സലിസത്തിനും വലിയ പ്രഹരമേല്‍പ്പിക്കാന്‍ സാധിച്ചു.

ഭീമമായ വസ്തുവില കുറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിക്കുകയുണ്ടായി. പാവപ്പെട്ടവര്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായും പ്രധാനമന്ത്രി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here