Connect with us

National

തമിഴ്‌നാട് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍; അറസ്റ്റിലായ ബാലക്ക് ജാമ്യം

Published

|

Last Updated

ജി ബാല / ഫേസ്ബുക്ക് പേജ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് അറസ്റ്റിലായ തമിഴ് കാര്‍ട്ടൂണിസ്റ്റ് ജി ബാലക്ക് തിരുനെല്‍വേലി ജില്ലാ കോടതി ജാമ്യം അനുവദിച്ചു. തിരുനെല്‍വേലിയില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും പോലീസിനെയും കലക്ടറെയും വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിനാണ് ബാലയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റായ ബാല തന്റെ ഫേസ്ബുക്ക് പേജില്‍ ഒക്‌ടോബര്‍ 24നാണ് കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. അശ്ലീലം കലര്‍ന്നതും അപകീര്‍ത്തികരവുമായ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചുവെന്ന് കാണിച്ച് ഐ ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ഒരു കുഞ്ഞ് തീപ്പൊള്ളലേറ്റ് കിടക്കുന്നതും സമീപം നോട്ട് കൊണ്ട് നാണം മറച്ച് മുഖ്യമന്ത്രി പളനി സ്വാമിയും കലക്ടറും പോലീസ് കമ്മീഷണറും നില്‍ക്കുന്നതുമാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരുന്നത്. അധികാര വര്‍ഗത്തിന്റെ പണത്തോടുള്ള ആര്‍ത്തിയാണ് കാര്‍ട്ടൂണിന്റെ വിഷയം.

 

Latest