ലാവ്‌ലിന്‍ കേസില്‍ സിപിഎം- ബിജെപി ഒത്തുകളി: ചെന്നിത്തല

Posted on: November 4, 2017 2:20 pm | Last updated: November 4, 2017 at 2:21 pm
SHARE

കണ്ണൂര്‍: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന സിബിഐ തീരുമാനം ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിവിരുദ്ധ കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് മാറിനില്‍ക്കണമെന്ന സിപിഎം കേരള ഘടകത്തിന്റെ നിര്‍ബന്ധം ഇതിന്റെ പ്രത്യുപകാരമാണെന്നും ചെന്നിത്തല ആരോപിച്ചു.

സിബിഐ അപ്പീല്‍ നല്‍കിയില്ലെങ്കിലും ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ രക്ഷപ്പെടില്ല. പ്രതികളായ ഉദ്യോഗസ്ഥര്‍ നല്‍കിയ രണ്ടു റിട്ടുകള്‍ സുപ്രീം കോടതിയിലുണ്ട്. ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി സിബിഐക്കെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ത്തിയത്. എന്നിട്ടും അപ്പീല്‍ നല്‍കേണ്ടെന്ന തീരുമാനത്തിലൂടെ രാഷ്ട്രീയ ഗൂഢാലോചന പുറത്തായിരിക്കുകയാണ്- ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.