ഗുജറാത്തില്‍ ജിഗ്നേഷ്- രാഹുല്‍ കൂടിക്കാഴ്ച്ച; റാലിയിലും ഒരുമിച്ചു

Posted on: November 3, 2017 7:23 pm | Last updated: November 4, 2017 at 9:10 am
SHARE
Photo:ANI

അഹമ്മദാബാദ്‌: ഗുജറാത്തില്‍ രാഹുല്‍ഗാന്ധിയും ദളിത് നേതാവ് ജിഗ്നേഷ് മൊവാനിയും കൂടിക്കാഴ്ച്ച നടത്തി. ഗുജറാത്തിലെ നവസാരിയിലായിരുന്നു കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ചക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ യാത്രയില്‍ ജിഗ്നേഷും പങ്കെടുത്തു. ഗുജറാത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജിഗ്നേഷ് കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നതിന്റെ സൂചനയായിട്ടാണ് ഈ കൂടിക്കാഴ്ച്ചയെ കാണെണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

ഗുജറാത്തില്‍ ബിജെപി സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമിക്കുമെന്് ജിഗ്നേഷ് നേരത്തെ പ്രതികരിച്ചിരുന്നു.
ഇതോടെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാന്‍ മഹാസഖ്യമെന്ന കോണ്‍ഗ്രസിന്റെ അജണ്ടക്ക് സ്വീകര്യത കൈവന്നിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here