Connect with us

Kerala

അബുലൈസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ടി. സിദ്ദീഖ്

Published

|

Last Updated

കോഴിക്കോട്: സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ പ്രതി അബു ലൈസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്.

അബുലൈസുമായി നേരത്തേയോ ഇപ്പോഴോ യാതൊരു ബന്ധവുമില്ല.
അദ്ദേഹത്തിന്റെ രൂപവും കോലവും മനസ്സിലാവുന്നത് ഇപ്പോഴത്തെ ഈ വിവാദത്തെ തുടര്‍ന്നാണ്. സത്യസന്ധമായ മനസ്സാക്ഷിയോടു കൂടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണുതാനെന്നും ടി സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചു.

ടി.സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

എനിക്ക്‌ സ്വർണ്ണ കള്ളക്കടത്തു കേസിലെ പ്രതി അബു ലൈസുമായി എനിക്ക് യാതൊരു ബന്ധവുമില്ല. പാർട്ടി പ്രവർത്തകരോടും പൊതുജനങ്ങളോടും എന്റെ വിശദീകരണം.

അദ്ദേഹവുമായി നേരത്തേയോ ഇപ്പോഴോ യാതൊരു ബന്ധവുമില്ല.
അദ്ദേഹത്തിന്റെ രൂപവും കോലവും മനസ്സിലാവുന്നത് ഇപ്പോഴത്തെ ഈ വിവാദത്തെ തുടർന്നാണ്. സത്യസന്ധമായ മനസ്സാക്ഷിയോടു കൂടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണു ഞാൻ. കഴിഞ്ഞ അസംബ്ലി തെരെഞ്ഞെടുപ്പിൽ കുന്ദമംഗലത്തു നിന്ന് മത്സരിച്ച UDF സ്ഥാനാർത്ഥിയായ എൻ്റെ ഇലക്ഷൻ കമ്മിറ്റി ഭാരവാഹിയായിരുന്ന ശ്രീ PK ഫിറോസിൻ്റെ കൂടെ അന്ന് UA യി 6 ഓളം പരിപാടിയിൽ സംബന്ധിച്ചിട്ടുണ്ട് ആ പരിപാടികളിൽ എവിടെയോ വെച്ച് എടുത്ത ഫോട്ടോയാണ് എന്നാണ് അനുമാനിക്കുന്നത്.

സ്വർണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളായ ഇടത് MLA മാർക്ക് ഉണ്ടായ തിരിച്ചടികൾ പ്രതിരോധിക്കാൻ മാന്യന്മാരും, നിഷ്ക്കളങ്കരുമായ ആളുകളുടെ ഫോട്ടോ ദുരുപയോഗം ചെയ്യു കയാണ് ഇവിടെ ചെയ്തിരിക്കുന്നത്.

നൂറു കണക്കിന് ആളുകൾ വന്ന് ഫോട്ടോ എടുത്തിട്ടുണ്ട്, അങ്ങിനെ ഫോട്ടോ എടുക്കുന്നവരെ നിരുത്സാഹപ്പെടുത്താറില്ല.

ഈ ഫോട്ടോ സംബന്ധിച്ചും, തനിക്ക് അബു ലൈസുമായി ബന്ധമുണ്ടോ എന്നതിനെ സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോടും, കേന്ദ്ര സർക്കാറിനോടും ആവശ്യപ്പെടുന്നു. അന്വേഷണ റിപ്പോർട്ട് പൊതു ആവശ്യാർത്ഥം പ്രസിദ്ധപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.

ഇത്തരം ആളുകളുടെ കൂടെ സദ്യയുണ്ണാനും, പണം വാങ്ങാനും, മറ്റു ഇടപാടുകൾ നടത്താനും ഇടത് MLA മാർ പോവുന്ന പോലെ ഞാൻ പോവാറില്ല. പോവുകയുമില്ല.

 

 

---- facebook comment plugin here -----

Latest