ആധാര്‍ ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി

Posted on: October 31, 2017 3:15 pm | Last updated: October 31, 2017 at 6:15 pm

ന്യൂഡല്‍ഹി: ആധാറിനെ പരസ്യമായി വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്. ആധാര്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതില്‍ സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയ സാഹചര്യത്തിലാണ് സ്വാമിയുടെ ട്വീറ്റ്. ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തെ സുപ്രിം കോടതി തടയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.