Connect with us

Kerala

വിവാദങ്ങള്‍ക്കിടെ തോമസ്ചാണ്ടിയും കാനവും ഒരേ വേദിയില്‍

Published

|

Last Updated

ആലപ്പുഴ: വിവാദങ്ങള്‍ക്കിടെ മന്ത്രി തോമസ് ചാണ്ടിയും സിപിഐ നേതാവ് കാനം രാജേന്ദ്രനും ഒരേ വേദിയില്‍ ഇടതുമുന്നണിയുടെ ജനജൈഗ്രതാ യാത്രയിലാണ് ഇരുവരും ഒരേ വേദിപങ്കിട്ടത്. എന്നാല്‍ പ്രസംഗത്തിനിടെ കായല്‍ കയ്യേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടി പരസ്യ വെല്ലുവിളിച്ചു. പ്രതിപക്ഷത്തെയും സര്‍ക്കാരിലെ “ചിലരെയുമാണ് തോമസ്ചാണ്ടി വെല്ലുവിളിച്ചത്. തനിക്കെതിരെ ചെറുവിരലനക്കാന്‍ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നും തന്റെ വെല്ലുവിളി ഇതുവരെ പ്രതിപക്ഷം ഏറ്റെടുത്തിട്ടില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. ജനജാഗ്രതാ യാത്രയുടെ കുട്ടനാട്ടിലെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. എന്നാല്‍ വെല്ലുവിളിക്കാനോ പ്രതിരോധിക്കാനോ ഉള്ള വേദിയല്ല ജനജാഗ്രതാ യാത്രയെന്നു കാനം രാജേന്ദ്രനും വ്യക്തമാക്കി.

നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ മുഖത്തു നോക്കി നടത്തിയ വെല്ലുവിളി ഇതുവരെ അവര്‍ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കാമെന്നു നേരത്തെ പറഞ്ഞതാണ്. അന്വേഷണത്തില്‍ തനിക്കെതിരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു തോമസ് ചാണ്ടി പറഞ്ഞു.

 

മാര്‍ത്താണ്ഡം കായലില്‍ ഇപ്പോള്‍ ചെയ്ത രീതിയില്‍ത്തന്നെ ബാക്കിയുള്ള 42 പ്ലോട്ടുകളിലേക്കും വഴി നിര്‍മിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ത്താണ്ഡം കായലില്‍ മണ്ണിട്ടു നികത്തിയതല്ല, പൊതുവഴി വൃത്തിയാക്കുകയായിരുന്നു. അന്വേഷണം നടക്കുന്നതേയുള്ളൂ. എജിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ വിധി വന്നശേഷം മാധ്യമ പ്രവര്‍ത്തകരെ വീണ്ടും കാണുമെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

 

 

Latest