ചാലക്കുടി രാജീവ് വധം; സിപി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Posted on: October 31, 2017 10:50 am | Last updated: October 31, 2017 at 1:26 pm

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വ. സി.പി.ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വധവുമായി ബന്ധമില്ലെന്നും പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടതിന് താന്‍ ഗൂഢാലോചന നടത്തിയെന്ന വാദം നിലനില്‍ക്കില്ലെന്ന ഉദയഭാനുവിന്റെ വാദം കോടതി നിരസിച്ചു

ഉദയഭാനുവിന് ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ഇടക്കാല വിധി കേസന്വേഷണം നിലയ്ക്കാന്‍ കാരണമായെന്ന് കാണിച്ച് രാജീവിന്റെ അമ്മ സുപ്രീം കോടതിയില്‍ പരാതി നല്‍കിയിരുന്നു.

രാജീവിന്റെ കൊലപാതകം നടന്ന ദിവസം കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെയുള്ളവരുമായി ഉദയഭാനു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി