Connect with us

Ongoing News

രാജീവ് വധക്കേസ്: അഡ്വ. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

കൊച്ചി : ചാലക്കുടിയിലെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ സി പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. എത് ഉന്നതനും മുകളിലാണ് നിയമമെന്ന് നിരീക്ഷിച്ച കോടതി ഉദഭാനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും വ്യക്തമാക്കി.

ഉദയഭാനുവിനെതിരെ ശക്തമായ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമുള്ള നിലപാടിലാണ് പ്രോസിക്യുഷന്‍. 12 പേജ് ഉള്ള റിപ്പോര്‍ട്ടും ഫോണ്‍ രേഖകളടക്കമുള്ള നിര്‍ണായക തെളിവുകളും പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

അഭിഭാഷകന്‍ എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്നാണ് ഉദയഭാനുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. നിലവില്‍ കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.