ലൈഫ് പദ്ധതി കേരളത്തിന്റെ മുഖം മാറ്റും: മന്ത്രി

Posted on: October 30, 2017 11:33 pm | Last updated: October 30, 2017 at 11:33 pm
SHARE

കല്‍പ്പറ്റ: ലൈഫ് പദ്ധതിയില്‍ സംസ്ഥാനത്ത് അഞ്ചര ലക്ഷത്തിലധികം അപേക്ഷകരുണ്ട്. ഭവനരഹിതര്‍ക്ക് വീട് നല്‍കുയെന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. ഇതൊരു തുടര്‍പ്രക്രിയയാണ്. മുന്‍കാല ഭവനപദ്ധതികള്‍ വീഴ്ച കൂടാതെ നടപ്പാക്കിയിരുന്നെങ്കില്‍ ഇത്രയും ഭവനരഹിതര്‍ ഉണ്ടാകുമായിരുന്നില്ല. സംസ്ഥാനത്ത് അഗതികേരള സര്‍വ്വേ തുടങ്ങിയിട്ടുണ്ട്.

2018 ജനുവരി ഒന്നിന് ശേഷം ഭക്ഷണം,മരുന്ന്,പഠനോപകരണങ്ങള്‍ തുടങ്ങിയവ കിട്ടാത്തവരായി ആരും ഉണ്ടാകാന്‍ പാടില്ല.വിവിധ പദ്ധതികള്‍ക്കായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമ്പോള്‍ അയാളുടെ രാഷ്ട്രീയം നോക്കരുത്. പൂര്‍ണ്ണമായും അര്‍ഹതയാണ് പരിഗണിക്കേണ്ടതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here